കൊച്ചി: കൊറോണ വ്യാപനം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ‌ഗമായ സാമൂഹികഅകലം പാലിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാർ കൂട്ടത്തോടെ ബാങ്ക് ശാഖകളിൽ എത്തുന്നത് ഒഴിവാക്കാനായി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് അഭ്യർത്ഥിച്ചു.

എ.ടി.എം., മൊബൈൽ ബാങ്കിംഗ്, ഐ.എം.പി.എസ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. പാസ്ബുക്ക് പ്രിന്റിംഗ്, ബാലൻസ് പരിശോധന എന്നീ ആവശ്യങ്ങൾക്കായി ബാങ്ക് ശാഖകളിൽ എത്താതിരിക്കുക. കൂട്ടമായി ബ്രാഞ്ചുകൾ സന്ദർശിക്കാതിരിക്കുക. അത്യാവശ്യകാര്യങ്ങൾക്കായി ശാഖകളിൽ എത്തുന്നവർ ഇടപാട് ഉടൻ പൂർത്തിയാക്കി തിരിച്ചുപോകണം. ബാങ്കിന്റെ ചുമരുകൾ, മേശ, കൗണ്ടർ തുടങ്ങിയവയിൽ സ്‌പർശിക്കരുത്.

നിരീക്ഷണത്തിൽ ഉള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ബാങ്ക് ശാഖകളിൽ എത്തരുത്. ബാങ്ക് ഇടപാടിന് മുമ്പും ശേഷവും കൈകൾ നന്നായി വൃത്തിയാക്കണമെന്നും ബാങ്ക് അഭ്യർത്ഥിച്ചു.