തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾക്കായി ടീമുകൾ രൂപീകരിച്ച് ജില്ലാ ഭരണകൂടം. വൈറസിന്റെ വ്യാപനം തടയാനും ജനങ്ങൾക്ക് സർക്കാറിന്റെ സഹായം ഉറപ്പ് വരുത്താനുമാണ് ടീമുകൾ രൂപീകരിച്ചിരിക്കുന്നത്. പൊതുജനസഹായത്തിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി കാൾ സെന്റർ മാനേജ്‌മെന്റ് ടീം, ആംബുലൻസിനും മറ്റ് വാഹനങ്ങൾക്കുമായി ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ആംബുലൻസ് ടീം, രോഗബാധയുണ്ടായവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും അന്വേഷണത്തിനും ഇൻവെസ്റ്റിഗേഷൻ ടീം, സ്വകാര്യ ആശുപത്രികളുടെ സേവനത്തിനായി പ്രൈവറ്റ് ഹോസ്‌പിറ്റൽ സർവയലൻസ് ടീം, എയർപോർട്ട് സേവനങ്ങൾക്കായി എയർപോർട്ട് മാനേജ്‌മെന്റ് ടീം, നിരീക്ഷണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് ഇൻഫ്രാസ്ട്രക്ച്ചർ മാനേജ്‌മെന്റ് ടീം, മാനസിക പിന്തുണയ്‌ക്ക് സൈക്കോളജിക്കൽ സപ്പോർട്ട് ടീം, സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കാൻ ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കോ ഓർഡിനേഷൻ ടീം, മീഡിയ സർവയലൻസ് ടീം, പ്രാദേശിക തലത്തിലെ പ്രവർത്തനത്തിന് ഫീൽഡ് ലെവൽ വോളന്റിയർ കോ ഓർഡിനേഷൻ ടീം, സർവയലൻസ് ടീം തുടങ്ങി വിവിധ ടീമുകളായാണ് പ്രവർത്തനം. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‌ണന്റെ അദ്ധ്യക്ഷതയിൽ ദിവസവും ചേരുന്ന യോഗത്തിൽ ടീമുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നുണ്ട്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്. നായരാണ് കംപ്ളയൻസ് ടീമിനെ നയിക്കുന്നത്. സഹായങ്ങൾക്കും വിവരങ്ങളറിയാനും കൺട്രോൾ റൂം നമ്പറായ 1077 ഉപയോഗിക്കാം.