ipl

മുംബയ് : മേയ് ഒന്നിനെങ്കിലും തുടങ്ങാൻ കഴിഞ്ഞാൽ ഇൗ സീസണിലെ ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ വെട്ടിക്കുറയ്ക്കാതെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിൽ ബി.സി.സി.ഐ. ഇൗ മാസം 29നായിരുന്നു ടൂർണമെന്റ് തുടങ്ങേണ്ടിയിരുന്നത്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. പക്ഷേ ഇൗ സമയത്തും തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. ഏപ്രിൽ - മെയ് മാസങ്ങളിൽ നടന്നില്ലെങ്കിൽ മറ്റൊരു സമയം കണ്ടത്തുക പ്രയാസമായതിനാലാണ് മേയ് ഒന്നുമുതൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലെങ്കിലും കളി നടത്താൻ ശ്രമിക്കുന്നത്.