jio-packs

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി റിലയൻസ് ജിയോ 'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുക. 100% ഡാറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെ.ബി പെർ സെക്കൻഡ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.

251 രൂപയാണ് നിരക്കിൽ ലഭ്യമാകുന്ന ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. വോയ്‌സ് കോളുകൾക്കും എസ്.എം.എസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചർ പ്ലാനുകൾ അപ്‌ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതൽ ഡാറ്റയും സൗജന്യ ജിയോ ഇതര വോയ്‌സ് കോൾ മിനിറ്റുകളും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു ജിയോ ഉപഭോക്താവിന് ഒരു സജീവ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 4 ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയൂ.