തിരുവനന്തപുരം: കടകംപള്ളി സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും നഗരസഭ സോണൽ ഓഫീസിനു മുന്നിലും കൈകഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഒരുക്കി. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ചെയർമാൻ അശോക് കുമാർ, പ്രസിഡന്റ് ആനയറ തങ്കച്ചൻ, സെക്രട്ടറി എം.ആർ. രാജേഷ് കുമാർ, ശ്രീവത്സൻ, ചന്ദ്രബാബു, ഷിബു സത്യൻ, ശ്രീകുമാരി അമ്മ, ബാബുക്കുട്ടൻ, സുദർശനൻ, ജ്യോതികുമാർ, വരുൺ ആരോമൽ എന്നിവർ പങ്കെടുത്തു.