donald-trump
DONALD TRUMP

ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ നൽകാത്തതിലും നിസഹരണ മനോഭാവം പുലർത്തിയതിനും ചൈനയോട് നീരസമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന പത്ര സമ്മേളനത്തിൽ വെച്ചായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. എങ്കിലും, താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ ഇഷ്ടപ്പെടുകയും ചൈനയെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.