uae

അബുദാബി: യു.എ.ഇയിൽ പുതുതായി കൊറോണ രോഗബാധ കണ്ടെത്തിയത് 45 പേരിൽ. രാജ്യത്ത് കൊറോണ രോഗം കണ്ടെത്തിയതിന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും പേരിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ യു.എ.ഇയിലെ രോഗികളുടെ എണ്ണം 198 ആയി ഉയർന്നു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇന്ത്യ ഉൾപ്പടെയുള്ള പതിമൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യ, ഇംഗ്ലണ്ട്, കാനഡ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, പെറു, ഇത്യോപ്യ, ലബനൻ, സൊമാലിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ് ഇവർ. ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ.ഫരീദ അൽ ഹുസൈനി പറഞ്ഞു.

യു.എ.ഇക്ക് പുറത്തുള്ള ഒരു രോഗിയിൽ നിന്നാണ് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേർക്ക് രോഗം ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച ശേഷം ഇയാൾ ക്വാറൻന്റീനിൽ കഴിയാതിരുന്നതാണ് വിനയായി മാറിയത്. അതേസമയം, രാജ്യത്ത് മൂന്നു പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൊറോണ രോഗം ബാധിച്ച 41 ആളുകളുടെ അസുഖമാണ് ഭേദമായിരിക്കുന്നത്.