ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷപ്പെടുത്താനുളള അഞ്ച് നിർദേശങ്ങളാണ് റിസർവ് ബാങ്ക് മുൻ ഗവർണർ രഘു റാം രാജൻ കേന്ദ്ര സർക്കാരിന് നൽകുന്നത്.നിലവിലെ സ്ഥിതി എത്ര നാൾ തുടർന്ന് പോകുമെന്ന് അറിയില്ലെന്നും എത്ര ജി ഡി പിയിൽ നഷ്‌ടം സംഭവിക്കുമെന്നും പറയാനാകില്ല. ചൈനയിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയച്ചിരിക്കും ഇതെല്ലാമെന്നും അദേഹം പറഞ്ഞു. നിലവിൽ ചൈനയ്ക്ക് പത്ത് ശതമാനം ജി ഡി പി യിൽ നഷ്‌ടം സംഭവിച്ചിട്ടുണ്ട്.അമേരിക്ക തുടങ്ങിയ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ സമാനമായ രീതിയിൽ നഷ്ടം സംഭവിച്ചതായും അവർ പറയുന്നു.
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷപ്പെടുത്താൻ രഘു റാം നൽകുന്ന 5 നിർദേശങ്ങൾ
ആരോഗ്യ രംഗത്ത് ആവശ്യമായ സാധനങ്ങൾ ഉറപ്പു വരുത്തുക.
നിലവിലെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാകാതിരിക്കാൻ ആരോഗ്യ മേഖലയിൽ കൂടുൽ ശ്രദ്ധ പുലത്തുക. വെൻറിലേറ്ററുകൾ, മാസ്ക്കുകൾ, തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങുനന്നതിനും, ഡോക്ടർ, നേഴ്സ് തുടങ്ങിയ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ച് നൽകണം. അതോടൊപ്പം നാട്ടിൽ ലഭ്യമല്ലാത്ത മരുന്നുകൾ വിദേശത്ത് നിന്ന് എത്തിച്ച് നൽകുകയും വേണം.
പാവപ്പെട്ട ജനങ്ങൾക്കായി സാമ്പത്തിക സഹായം നൽകുക
നിത്യം ജോലി ചെയ്ത് കുടുംബം നോക്കുന്ന നിരവധി ആളുകളുണ്ട്. വൈറസ് ബാധയെ തുടർന്ന് അവർക്ക് ജോലിക്ക് പോകാനാകില്ല. രാജ്യം സാധാരണ രീതിയിലാകുന്നത് വരെ സർക്കാർ അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുക.
ബാങ്കുകൾക്ക് സർക്കാർ ഉറപ്പ് നൽകുക
വായ്പ നൽകാൻ തയ്യാറാകുന്ന ബാങ്കുകൾക്ക് സർക്കാർ ഉറപ്പ് നൽകുക. കൊറോണ കാലത്ത് ബാങ്കുകൾക്ക് ഉണ്ടാകാൻ സാധ്യതയുളള നഷ്ടങ്ങൾ സർക്കാർ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുക.
കൃത്യമായ ആശയ വിനിമയം നടത്തുക
വൈറസ് വ്യാപനത്തെ പറ്റി കൃത്യമായ അറിയിപ്പുകൾ ജനങ്ങൾക്ക് നൽകുക. എത്ര പേർക്ക് രോഗം ബാധിച്ചു. എത്ര പേർ മരണപ്പെട്ടു.ജനങ്ങൾ സ്വീകരികേണ്ട മുൻ കരുതലുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ആശയ വിനിമയം നടത്തണം. അതോടൊപ്പം പരിശോധന ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുളള നടപടിയെടുക്കണം.
യുവാക്കൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകണം
കൊറോണ വൈറസ് യുവാക്കളെ ബാധിക്കില്ലെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടെന്നും. അത് മാറ്റാനുളള മുന്നറിയിപ്പുകൾ നൽകണമെന്നും രഘു റാം രാജൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.