ma-yousafai

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് സമ്പദ്‌പ്രതിസന്ധിയിലായ ലുലു മാളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒരു മാസത്തെ വാടകയിൽ ഇളവ് നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളിൽ നിന്ന് ഒരുമാസം ലഭിക്കേണ്ടത് 11 കോടിയോളം രൂപയുടെ വാടകയാണ്.

എം.എ യൂസഫലിയുടെ ജന്മനാടായ നാട്ടിക തൃപ്രയാറിലെ വൈമാളിലെ കച്ചവടക്കാർക്കും ഒരുമാസത്തെ വാടകയിളവ് നൽകിയിട്ടുണ്ട്.ഇവരിൽ നിന്ന് ഒരു മാസം ലഭിക്കേണ്ട വാടക ഒരു കോടിയോളം രൂപയാണ്. രണ്ടുമാളുകളിലുമായി 12 കോടി രൂപയുടെ വാടകയിളവാണ് ലുലു ഗ്രൂപ്പ് നൽകിയത്.