nirmala

ന്യൂഡൽഹി: കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിലൂടെ മാദ്ധ്യമങ്ങളെ കാണുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. മുൻഗണനാ പ്രകാരം സാമ്പത്തിക പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി.

Even as we are readying an economic package to help us through the Corona lockdown (on priority, to be announced soon) I will address the media at 2pm today, specifically on statutory and regulatory compliance matters. Via video conference. @FinMinIndia @PIB_India @ANI @PTI_News

— Nirmala Sitharaman (@nsitharaman) March 24, 2020

കൊറോണ വെെറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ രാത്രി എട്ടു മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

वैश्विक महामारी कोरोना वायरस के बढ़ते प्रकोप के संबंध में कुछ महत्वपूर्ण बातें देशवासियों के साथ साझा करूंगा। आज, 24 मार्च रात 8 बजे देश को संबोधित करूंगा।

Will address the nation at 8 PM today, 24th March 2020, on vital aspects relating to the menace of COVID-19.

— Narendra Modi (@narendramodi) March 24, 2020