തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടൽ നിലവിൽ വന്നതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാദ്ധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡി.ജി.പി പറഞ്ഞു.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പാസുകള്‍ ജില്ലാ പൊലീസ് മേധാവികള്‍ നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും- ഡി.ജി.പി അറിയിച്ചു.
കൊറോണ നിർദേശം ലംഘിക്കുന്നവർക്കെതിരെ തക്കതായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാനം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. സമ്പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. ഇരുചക്രവാഹനങ്ങളിലും കാൽനടയുമായാണ് കൂടുതൽ ആളുകളും ഇന്നു പുറത്തിറങ്ങിയത്.