vk-mohan

ബംഗളൂരു: കന്നട സിനിമാ നിർമാതാവ് വി.കെ മോഹനനെ(59) ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കപാലി മോഹനൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബംഗളൂരുവിലെ പീനിയയിൽ ബസ് സ്റ്റാന്റിന്റെ ടെൻഡറുമായി ബന്ധപ്പെട്ട് മോഹനൻ പണമിറക്കിയിരുന്നു. ബസ് സ്റ്റാൻഡ് പ്രവർത്തിക്കാതായതോടെയാണ് സാമ്പത്തിക ബാധ്യത ഉണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് സഹായമഭ്യർത്ഥിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.