imf

വാഷിംഗ്ടൺ : 2009-ലെ സാമ്പത്തിക മാന്ദ്യത്തേക്കാൾ രൂക്ഷമായിരിക്കും കൊറോണ മൂലമുളള മാന്ദ്യം എന്ന് സൂചന നൽകി അന്താരാഷ്‌ട്ര നാണയ നിധി. സാമ്പത്തിക വളർച്ചയിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കൊറോണയുടെ തുടക്കത്തിൽ ഐഎംഎഫ് പറ‌ഞ്ഞത്.എന്നാൽ ആവാദം തിരുത്തുകയാണ് ഇപ്പോൾ ഐഎംഎഫ്. സാമ്പത്തികമായി മുന്നോക്കമുള്ള രാജ്യങ്ങൾ വരുമാനം കുറഞ്ഞ രാജ്യങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്നും ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോ‍ര്‍ജീവ പറഞ്ഞു. കൊറോണ മൂലമുള്ള സാമ്പത്തിക നഷ്‌ടം 2009-നേക്കാൾ കടുത്തതായിരിക്കും.ലോക രാഷ്ടങ്ങൾ ഒരു ലക്ഷം കോടി ഡോള‍ര്‍ നഷ്ടമാക്കാൻ തയ്യാറായിരിക്കണം. ലോകമെമ്പാടും ഫാക്ടറി ഔട്ട്ലെറ്റുകളും, ഷോപ്പുകളും എല്ലാം അടച്ചിടുന്നതിനാൽ 2020-ലെ സാമ്പത്തിക വള‍ര്‍ച്ചയേയും പ്രതിസന്ധി രൂക്ഷമായി ബാധിയ്ക്കും. ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ രൂക്ഷമാണ് സ്ഥിതിഗതികൾ എന്നും അന്താരാഷ്‌ട്ര നാണയ നിധി വിലയിരുത്തി. നിലവിൽ 80 രാജ്യങ്ങളോളം കൊറോണ വൈറസ് ബാധയെ തുടർന്ന് അന്താരാഷ്‌ട്ര നാണയ നിധിയോട് ധന സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ മാന്ദ്യം രൂക്ഷമാകുമെന്നും അന്താരാഷ്‌ട്ര നാണയ നിധി അറിയിച്ചു.