ബീജിംഗ്:കൊറോണയെ പിടിച്ചു നിർത്താനായെന്ന് ചൈന ആശ്വസിക്കുന്നതിനിടെ ചൊവ്വാഴ്ച മാതം 78 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറിയ പങ്കും വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ ബീജിംഗിലേക്കുള്ള എല്ലാ വിമാനങ്ങളും തിരിച്ചുവിടുകയാണ്.
ഒരാഴ്ചയായി പുതിയ കേസുകൾ ഇല്ലാതിരുന്ന വുഹാനിൽ ഏഴ് പേർ കൂടി മരിച്ചു. വുഹാനിൽ അടക്കം ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഇളവുകൾ നൽകിയിരുന്നു. ചൈനയിൽ മൊത്തം 81,250 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇറ്റലിയിലെ മരണം 6077 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം 601 പേർ മരിച്ചു. രണ്ട് ദിവസമായി പുതിയ കേസുകൾ തെല്ല് കുറഞ്ഞത് ഇറ്റലിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്‌പെയിനിൽ 2311 പേരും ഇറാനിൽ 182 പേരും മരിച്ചു.
150 കോടി ജനങ്ങൾ വീടുകളിൽ
ലോകജനതയുടെ അഞ്ചിലൊന്ന് (150 കോടി ) കൊറോണ മൂലം വീടുകളിൽ സ്വയം സമ്പർക്കവിലക്കിൽ കഴിയുകയാണ്. ലോകരാജ്യങ്ങളെല്ലാം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
റാൻഡ് പോളിനും ആരോൺ ട്വെയ്റ്റിനും കൊറോണ
യു.എസ് സെനറ്റർ റാൻഡ് പോളിന് കൊറോണ സ്ഥിരീകരിച്ചു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ക്വാറന്റൈനിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡോക്ടർ കൂടിയാണ് റാൻഡ്.
അമേരിക്കൻ നാടക നടനും ഗായകനുമായ ആരോൺ ട്വെയ്റ്റിനും കൊറോണ സ്ഥിരീകരിച്ചു.
ആകെ മരണം: 17,138
രോഗബാധിതർ: 391,962
രാജ്യങ്ങൾ:196
കൊറോണ രൂക്ഷമായ രാജ്യങ്ങൾ
ചൈന
മരണം: 3284
രോഗബാധിതർ: 81250
ഇറ്റലി
മരണം:6077
രോഗബാധിതർ: 63,927
അമേരിക്ക
മരണം: 611
രോഗബാധിതർ: 63,927
ഇറാൻ
മരണം: 2056
രോഗബാധിതർ: 26573
സ്പെയിൻ
മരണം: 3081
രോഗബാധിതർ: 26573
ജർമ്മനി
മരണം: 137
രോഗബാധിതർ: 31244
ഫ്രാൻസ്
മരണം: 860
രോഗബാധിതർ: 19,856
ബ്രിട്ടൻ
മരണം: 335
രോഗബാധിതർ: 6,650
ദക്ഷിണ കൊറിയ
മരണം: 129
രോഗബാധിതർ: 9113