തിരു​വ​ന​ന്ത​പുരം: കൊറോണ പ്രതി​രോധ​ത്തിന്റെ ഭാഗ​മായി കർശന നിയ​ന്ത്ര​ണ​ങ്ങൾ ഏർപ്പെടു​ത്തിയ സംസ്ഥാന സർക്കാരിന് പിന്തു​ണ​യു​മായി തിരു​വ​ന​ന്ത​പുരം ലത്തീൻ അതി​രൂ​പത. വിശ്വാ​സി​കൾ ദേവാ​ല​യ​ത്തിൽ പ്രവേ​ശി​ക്കു​ന്നത് നിരോധിക്കുന്നതുൾപ്പെ​ടെ​യുള്ള കർശന നിർദ്ദേ​ശ​ങ്ങൾ രൂപത പുറ​പ്പെ​ടു​വി​ച്ചു. 31വരെ വിശ്വാ​സി​കൾ ദേവാ​ല​യ​ത്തിൽ പ്രവേ​ശി​ക്കു​ന്നതു കർശ​ന​മായി നിരോധിക്കണമെന്നും ലോക് ഡൗൺ നിയ​ന്ത്ര​ണ​ങ്ങളെ തുടർന്ന് ആഹാ​രവും മരുന്നുമില്ലാതെ ദുരി​ത​മ​നു​ഭ​വി​ക്കു​ന്ന​വരെ കണ്ടെത്തി സഹാ​യി​ക്ക​ണ​മെന്നും ഇട​വക വികാരിമാർക്കായി അതി​രൂ​പത നൽകിയ സർക്കു​ല​റിൽ പറ​യു​ന്നു. വിദേശ രാജ്യ​ങ്ങ​ളിൽ നിന്നും വന്ന​വർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭര​ണ​കൂ​ട​ത്തി​ന്റെയും നിർദ്ദേ​ശ​ങ്ങൾ പാലി​ക്ക​ണം. ക്വാറ​ന്റൈൻ കാലയള​വിൽ ചില വിശ്വാ​സി​ക​ളുടെ ഭാഗ​ത്തു​നി​ന്നു​ണ്ടായ വീഴ്ചകളെ ചൂണ്ടി​ക്കാട്ടി ഇത്ത​രം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സർക്കുലറിൽ പറയുന്നു. രോഗബാധ തടയാൻ സർക്കാ​രിനും അതി​രൂപതാ നേതൃ​ത്വ​ത്തിനും ഒപ്പം നിന്ന് പ്രവർത്തി​ക്കാൻ വിശ്വാ​സി​കൾ തയ്യാ​റാ​ക​ണ​മെന്ന് ലത്തീൻ അതി​രൂ​പത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം. സൂസ​പാക്യം കത്തിൽ ആവശ്യപ്പെട്ടു.