തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കുകയും മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് യുവമോർച്ച ആരോപിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാച്യുവിലെ ഔട്ട്ലെറ്റിനു മുന്നിൽ നടത്തിയ സമരം യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. അജേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ആർ. സജിത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, അഭിലാഷ് അയോദ്ധ്യ, എസ്.എസ്. ശ്രീരാഗ്, ആനന്ദ് വട്ടിയൂർക്കാവ്, ജയരാജീവ്, മഞ്ചവിളാകം പ്രദീപ്, വിപിൻ, ചൂണ്ടിക്കൽ ഹരി എന്നിവർ പങ്കെടുത്തു.