rg

ന്യൂഡൽഹി : കൊറോണ വ്യാപനം തടയുന്നതിൽ ഭരണകൂടത്തിന് വീഴ്ച്ച പറ്റിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊറോണ വൈറസ് ലോകമെങ്ങും വ്യാപകമായ സാഹചര്യത്തിലും ഇന്ത്യയിൽ വേണ്ട പ്രതിരോധ നടപടികൾ കൈക്കൊളളാൻ സമയമുണ്ടായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാൻ വൈകിയതാണ് ഇന്ത്യയിൽ വൈറസ് നിരവധി പേരിലേക്ക് വ്യാപിക്കാൻ കാരണമായതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നിലവിലെ അവസ്ഥ പൂർണമായും ഒഴിവാക്കാമായിരുന്നു എന്നും കൂടുതൽ ശ്രദ്ധ പുലത്തണമായിരുന്നു എന്നും അദേഹം ടീറ്റ് ചെയ്തു. നിലവിൽ 500 പേർക്കാണ് ഇന്ത്യയിൽ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുളളത്.10 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്ക് ഡൗൺ ചെയ്തു. പൊതു ഗതാഗതങ്ങൾ, ആഭ്യന്തര വിമാന സർവ്വീസുകൾ,അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ എല്ലം തന്നെ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസ് തടയുന്നതിലെ കേന്ദ്ര സർക്കാരിൻറെ വീഴ്ച ചൂണ്ടികാട്ടി രാഹുൽ ഗാന്ധി രംഗത്ത് വന്നത്.