chethri

സൂറിച്ച് : കൊറോണ പ്രതിരോധപാഠങ്ങൾ ലോകത്തിന് പകർന്നുനൽകാനായി അന്താരാഷ്ട്ര ഫുട്ബാൾ പ്രതിഭകളെ ഉൾപ്പെടുത്തി ഫിഫ തയ്യാറാക്കിയ വീഡിയോ സന്ദേശത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛെത്രിയും. ലയണൽ മെസി,ഫിലിപ്പ് ലാം,ഐക്കർ കസിയസ്, കാർലോസ് പുയോൾ , ഛെത്രി തുടങ്ങി 28 പ്രശസ്തരാണ് സന്ദേശം നൽകുന്നത്.കൈകഴുകുക,സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചുപിടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഛെത്രിയും കൂട്ടരും ഒാർമ്മിപ്പിക്കുന്നത്.