corona

ന്യൂഡൽഹി: 21 ദിവസം നടപ്പിലാകുന്ന ലോക്ക്ഡൗണിലൂടെ കാര്യങ്ങൾ നിയന്ത്രിക്കാനായില്ലെങ്കിൽ രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിലൂടെ നമുക്ക് കാര്യങ്ങൾ നിയന്ത്രിക്കാനായില്ലെങ്കിൽ 21 വർഷം പിറകിലേക്ക് രാജ്യത്തെ തള്ളിവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അടുത്ത 21 ദിവസങ്ങൾ രാജ്യത്തിന് ഏറെ നിർണായകമാണെന്നും ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനാണ് കടുത്ത നടപടിയെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുത്. നിങ്ങളെല്ലാവരും വീടുകളിൽ തന്നെ കഴിയുക. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് സുരക്ഷിതമായിരിക്കാനുള്ള ഏകപോംവഴി. കൊറോണ വൈറസ് ബാധിതനായ വ്യക്തിക്ക് ആദ്യഘട്ടത്തിൽരോഗലക്ഷണങ്ങളുണ്ടാകില്ലെന്നും അതിനാൽ മുൻകരുതലുകൾ സ്വീകരിച്ച് എല്ലാവരും വീടുകളിൽ കഴിയുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.