ദിവസവും തൈര് സാദം കഴിച്ചു നോക്കൂ, മാനസിക സമ്മർദ്ദം അകറ്റുന്നത് മുതൽ ഹൃദയാരോഗ്യവും സൗന്ദര്യവും ഉറപ്പാക്കുന്നതു വരെ സമ്പൂർണ ആരോഗ്യത്തിന് മികച്ച മാർഗമാണത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ദഹനേന്ദ്രിയത്തെ തണുപ്പിക്കുകയും നല്ല ദഹനം സാദ്ധ്യമാക്കുകയും ചെയ്യുന്നു . കാത്സസ്യത്തിന്റെ കലവറയായതിനാൽ തൈര് സാദം എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കും. സ്ഥിരമായി തൈര് സാദം കഴിയ്ക്കുന്നത് മുടിയുടെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കും. ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള അമിത കൊഴുപ്പിനെ ഇല്ലാതാക്കി ശരീരത്തിന് ഭംഗിയും കരുത്തും നൽകും.മാനസിക സമ്മർദ്ദം ഇല്ലാതാക്കുകയും മനസിന് ഉന്മേഷം പകരുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ച ആഹാരം. കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഉത്തമമായ ഭക്ഷണമാണ് തൈര് സാദം. നിത്യവും തൈര് സാദം കഴിച്ചാൽ ചർമ്മം മൃദുലവും സൗന്ദര്യമുള്ളതും ആയിത്തീരും.