ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. നിശ്ചതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.ഫിസിഷ്യൻ(ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) ഒരൊഴിവ്.
എൽഡി ക്ലർക്(ഗുരുവായൂർ ദേവസ്വം) 20 ഒഴിവ്.ഇലത്താളം പ്ലെയർ(ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
തകിൽ പ്ലെയർ 1,താളം പ്ലെയർ (ഗുരുവായൂർ ദേവസ്വം),ടീച്ചർ(ചെണ്ട) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. ടീച്ചർ(കൊമ്പ്) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.ടീച്ചർ(കുറുംകുഴൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്.
ടീച്ചർ(തകിൽ) (ഗുരുവായൂർ ദേവസ്വം) ഒരൊഴിവ്. ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ ഗ്രേഡ് രണ്ട് (ഗുരുവായൂർ ദേവസ്വം) 2 ഒഴിവ്.സിസ്റ്റം മാനേജർ(കൊച്ചിൻ ദേവസ്വം ബോർഡ്) ഒരൊഴിവ്.പട്ടിക ജാതി, പട്ടിക വർഗ, മറ്റുപിന്നോക്ക വിഭാഗങ്ങൾക്കുള്ള പ്രത്യേക എൻസിഎ വിജ്ഞാപനം: പാർട്ടൈം ശാന്തി(തിരുവിതാംകൂർ ദേവസ്വം ബോർഡ്, പട്ടികജാതിക്കാരിൽനിന്ന് മാത്രം) 14 ഒഴിവ്.പാർട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്,പട്ടികവർഗക്കാരിൽനിന്ന് മാത്രം) 4 ഒഴിവ്.പാർട്ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്, മറ്റുപിന്നോക്കവിഭാഗക്കാരിൽ നിന്ന് മാത്രം) 2 ഒഴിവ്.
ശാന്തി ജോലിയിലുള്ള പരിചയം തെളിയിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച തന്ത്രിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലഭിച്ച സർടിഫിക്കറ്റ് ഹാജരാക്കണം. രണ്ടാം ആനശേവുകം(തിരുവിതാംകൂർ ദേവസ്വം ബോർഡ്--മറ്റു പിന്നോക്ക വിഭാഗക്കാരിൽ നിന്നുമാത്രം) ഒഴിവ് 01. എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 04, (മലബാർ ദേവസ്വംബോർഡിലെ ക്ഷേത്ര ജീവനക്കാരിൽ നിന്നും തസ്തിക മാറ്റം വഴി) 9 ഒഴിവുണ്ട്.യോഗ്യത, പ്രായം, അപേക്ഷാഫീസ് തുടങ്ങിയവസംബന്ധിച്ചും അപേക്ഷിക്കേണ്ട വിധം സംബന്ധിച്ചും വിശദവിവരത്തിന് www.kdrb.kerala.gov.in
അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി: ഏപ്രിൽ18.
ഹെവി എൻജിനിയറിംഗിൽ169 ഒഴിവുകൾ
റാഞ്ചിയിൽ പ്രവർത്തിക്കുന്ന ഹെവി എൻജിനിയറിംഗ് കോർപറേഷൻ ലിമിറ്റഡിൽ 169 അപ്രന്റിസ് ട്രെയിനി അവസരം. 116 ഗ്രാഡ്വേറ്റ് ട്രെയിനി തസ്തികയിലും 53 ടെക്നീഷ്യൻ തസ്തികയിലുമാണ് അവസരം. തപാലിലൂടെ അപേക്ഷിക്കണം.ഗ്രാഡ്വേറ്റ് ട്രെയിനി-116
സിവിൽ-6, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി-12, ഇലക്ട്രിക്കൽ- 10, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-6, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ-6, മെക്കാനിക്കൽ പ്രൊഡക്ഷൻ-55, ഇൻഡസ്ട്രിയൽ-3, മെറ്റലർജിക്കൽ-10, സെക്രട്ടറിയൽ പ്രാക്ടീസ് ആൻഡ് അക്കൗണ്ട്സ്/ഓഫീസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടറിയേൽ പ്രാക്ടീസ്-8.യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
ടെക്നീഷ്യൻ-53സിവിൽ -3, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി-6, ഇലക്ട്രിക്കൽ-4, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-3, ഇലക് ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ-3, മെക്കാനിക്കൽ പ്രൊഡക്ഷൻ-27, ഇൻഡസ്ട്രിയൽ -2, മെറ്റലർജിക്കൽ-5. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. പ്രായപരിധി: 18-30 വയസ്. സംവരണവിഭാഗത്തിന് നിയമനുസൃതമായ വയസിളവ് ലഭിക്കും.വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.hecltd.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫോം പൂരിപ്പിച്ച് HEAVY ENGINEERING CORPORATION LIMITED എന്ന പേരിൽ റാഞ്ചിയിൽ മാറാൻ കഴിയുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (എസ്.സി./എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല) സഹിതം GM/HTI HEC Training Institute, Plant Plaza Road, Dhurwa, Ranchi, Jharkhand 834004 എന്ന വിലാസത്തിൽ അയക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.
ഭിന്നശേഷിക്കാർക്ക് അവസരം
കേരള ഹൈക്കോടതിയിൽ ടൈപിസ്റ്റ് (കോപിയിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാർക്ക് (ശബ്ദ, ശ്രവണ പരിമിതിയുള്ളവർ, ലോക്ക മോട്ടർ ) അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങിൽ കെജിടിഇ ഹയർ. കംപ്യൂട്ടർ വേഡ് പ്രോസസിങ് സർടിഫിക്കറ്റ് അഭിലഷണീയം. www.hckrecruitment.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 7.
കെൽട്രോണിൽ 35 ഒഴിവ്
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് ജാവ ഡെവലപ്പർ 4, സീനിയർ എൻജിനിയർ 1, സീനിയർ എൻജിനിയർ/എൻജിനിയർ 8, എൻജിനിയർ 2, ടെക്നിക്കൽ അസിസ്റ്റന്റ് 9, ഓപറേറ്റർ 11 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30. വിശദവിവരത്തിന് : www.keltron.org.
കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ തസ്തികയിൽ പ്രോഗ്രാം ഓഫീസർ 8, ഗ്രൂപ്പ് ബി തസ്തികകളായ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ 10, അസിസ്റ്റന്റ് 7, ഗ്രൂപ്പ് സി തസ്തികകളായ സീനിയർ സ്റ്റെനൊഗ്രാഫർ 2, ജൂനിയർ സ്റ്റെനൊഗ്രാഫർ 2, ലോവർ ഡിവിഷൻ ക്ലർക് 3 എന്നിങ്ങനെയാണ് ഒഴിവ്. iccr.gov.in/വഴി ഓൺലൈനായി അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രിൽ 8.
സ്പേസ് ആപ്ലിക്കേഷൻ സെന്റർ
അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ 55ഒഴിവുകളുണ്ട്.സയന്റിസ്റ്റ്/എൻജിനിയർ-എസ്.ഡി. (ഇലക്ട്രോണിക്സ്), സയന്റിസ്റ്റ്/എൻജിനിയർ-എസ്.സി. (ഫിസിക്സ്), സയന്റിസ്റ്റ്/എൻജിനിയർ-എസ്.സി. (കംപ്യൂട്ടർ), സയന്റിസ്റ്റ്/എൻജിനിയർ-എസ്.സി. (കംപ്യൂട്ടർ), സയന്റിസ്റ്റ്/എൻജിനിയർ-എസ്.സി. (ഇലക്ട്രോണിക്സ്), സയന്റിസ്റ്റ്/എൻജിനീയർ-എസ്.സി. (മെക്കാനിക്കൽ), സയന്റിസ്റ്റ്/എൻജിനീയർ-എസ്.സി. (സ്ട്രക്ചറൽ), സയന്റിസ്റ്റ്/എൻജിനിയർ-എസ്.സി. (ഇലക്ട്രിക്കൽ), ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ ബി എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും : www.sac.gov.in. അവസാന തീയതി: ഏപ്രിൽ 14.
കെ.എസ്.ഐ.ഡി.സിയിൽ
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ടെക്നിക്കൽ അഡ്വൈസർ ഇലക്ട്രിക്കൽ 1, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് 3, ജൂനിയർ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് 2, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്(എംഡി) 1, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ചെയർമാൻ/സീഡ് ഫണ്ടിങ് (കൊച്ചി ഓഫീസ്) 1, പ്രോജക്ട് ഓഫീസർ കേരള ലൈഫ് സയൻസ് പാർക് സൊസൈറ്റി 1 എന്നിങ്ങനെയാണ് ഒഴിവുകൾ.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ .1വിശദവിവരത്തിന്: www.cmdkerala.net.
ഡൽഹി എൻ.ഐ.ടിയിൽ
ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജീസിൽ(എൻഐടി) അദ്ധ്യാപക ഒഴിവുണ്ട്. പ്രൊഫസർ 3, അസോസിയറ്റ് പ്രൊഫസർ 4, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് രണ്ട് 5 എന്നിങ്ങനെയാണ് ഒഴിവ്. പ്രൊഫസർ തസ്തികയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. അസോസിയറ്റ് പ്രൊഫസർ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ മെക്കാനിക്കൽ എൻജിനിയറിങ് / ഫിസിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് /അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് (മാത്തമാറ്റിക്സ്)/ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്( മാനേജ്മെന്റ്)/അപ്ലൈഡ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്(ഇംഗ്ലീഷ്) വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത പിഎച്ച്ഡി. www.nitdelhi.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30. അപേക്ഷിച്ചതിന്റെ പ്രിന്റ്, ആവശ്യമായ രേഖകൾ സഹിതം The Registrar, National Institute Of Delhi, Sector A--7, Industrial Area, Narela, Delhi 110040 എന്ന വിലാസത്തിൽ അയയ്ക്കണം. സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 6.
ഡൽഹി എൻ.ഐ.ടിയിൽ
ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജീസിൽ(എൻഐടി) അദ്ധ്യാപക ഒഴിവുണ്ട്. പ്രൊഫസർ 3, അസോസിയറ്റ് പ്രൊഫസർ 4, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് രണ്ട് 5 എന്നിങ്ങനെയാണ് ഒഴിവ്. പ്രൊഫസർ തസ്തികയിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. അസോസിയറ്റ് പ്രൊഫസർ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ മെക്കാനിക്കൽ എൻജിനിയറിങ് / ഫിസിക്സ് വിഭാഗങ്ങളിലാണ് ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് /അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് (മാത്തമാറ്റിക്സ്)/ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്( മാനേജ്മെന്റ്)/അപ്ലൈഡ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്(ഇംഗ്ലീഷ്) വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത പിഎച്ച്ഡി. www.nitdelhi.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30. അപേക്ഷിച്ചതിന്റെ പ്രിന്റ്, ആവശ്യമായ രേഖകൾ സഹിതം The Registrar, National Institute Of Delhi, Sector A--7, Industrial Area, Narela, Delhi 110040 എന്ന വിലാസത്തിൽ അയയ്ക്കണം. സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 6.
സഹകരണ ജീവനക്കാരുടെപെൻഷൻ ബോർഡിൽ
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 1, ലോവർ ഡിവിഷൻ ക്ലർക് 5, ഡാറ്റ എൻട്രി ഓപറേറ്റർ 1, അറ്റൻഡർ 2 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കേണ്ട വിലാസം Additional Registrar/ Secretary, Kerala State Co--operative Employees Pension Board, Kala Nivas, T C 21/156, 157 P B No, 85 Near ayurveda College Thiruvananthapuram -695001, ഫോൺ 0471 2475681. ഇമെയില് kscepb@gmail.com . അപേക്ഷയുടെ മാതൃക, വിശദവിവരങ്ങൾ: www.kscepb.com ലും പെൻഷൻ ബോർഡ് ഓഫീസിലും ലഭിക്കും.
ഹോർടി കൾച്ചറൽ ബോർഡിൽ
നാഷണൽ ഹോർടി കൾച്ചറൽ ബോർഡിൽ ചീഫ് കൺസൾട്ടന്റ്സ് 7, കൺസൾട്ടന്റ് 2, റിസോഴ്സ് പേഴ്സൺ 2, സീനിയർ പ്രോഗ്രാമർ 1 എന്നിങ്ങനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ തപാലായി Harit Kumar Shakya, Under Secretary (MIDH), Department of Agriculture, Co- operation and Farmers Welfare, Room No 114(B), Shastri Bhawan, New Delhi--110001 എന്ന വിലാസത്തിലോ midhcoord39@gmail.com എന്ന ഇ മെയിലിലോ ഏപ്രിൽ നാലിനകം ലഭിക്കണം. വിശദവിവരം www.midh.gov.in