ഡൽഹി ഡെവലപ്മെന്റ് അതോറിട്ടിയിൽ (ഡി.ഡി.എ) 629 ഒഴിവുകൾ., ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, മെയിൽ, സ്റ്റെനോഗ്രാഫർ ഗ്രൂപ്പ് ഡി, സർവെയർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ എന്നിങ്ങനെ വിവിധ തസ്തികകളിലാണ് ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്.ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-292, പട്വാരി-44, സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി-100, സർവേയർ-11, ആർക്കിടെക്ചറൽ അസിസ്റ്റന്റ്-8, എസ്.ഒ(ഹോർട്ടികൾച്ചർ), പ്ലാനിങ് അസിസ്റ്റന്റ്-1, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ-11, അസിസ്റ്റന്റ് ഡയറക്ടർ-7, ഡെപ്യൂട്ടി ഡയറക്ടർ-7.ഓരോ തസ്തിയിലേയും യോഗ്യതകൾ വ്യത്യസ്തമാണ്. യോഗ്യത, അപേക്ഷിക്കുന്ന രീതി എന്നിവയറിയാൻ : dda.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഏപ്രിൽ 22 വരെ അപേക്ഷ സമർപ്പിക്കാം.
പവർഗ്രിഡ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ
പവർഗ്രിഡ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സി.എ/ ഐ.സി.ഡബ്ല്യു.എ പാസ് എന്നിവയാണ് യോഗ്യത. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ,ബിഹേവിയറൽ അസെസ്മെന്റ്,അഭിമുഖം അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായപരിധി 28 വയസ്സ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും ആകെ 25 ഒഴിവുകളാണുള്ളത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും :www.powergridindia.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുകഅവസാന തീയതി : ഏപ്രിൽ 6.
ബറോഡ സൺ ടെക്നോളജീസ് ലിമിറ്റഡിൽ
ബാങ്ക് ഒഫ് ബറോഡയുടെ സംരംഭമായ ബറോഡസൺ ടെക്നോളജീസ് ലിമിറ്റഡിൽ 39 ഒഴിവുണ്ട്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാർഷിക അവലോകനത്തിന്റെ ഭാഗമായി കരാർ പുതുക്കി നൽകുകയാണ് ചെയ്യുക. മുംബയിലാണ് നിയമനം. ടെക്നോളജി ആർകിടെക്ട് 1, പ്രോഗ്രാം മാനേജർ 1, ക്വാളിറ്റി അഷ്വറൻസ് ലീഡ് 2, ഇൻഫ്രാസ്ട്രക്ചർ ലീഡ് 1, ഡാറ്റാബേസ് ആർകിടെക്ട് 1, ബിസിനസ് അനലിസ്റ്റ് ലീഡ് 2, ബിസിനസ് അനലിസ്റ്റ് 5, വെബ് ആൻഡ് ഫ്രന്റ് എൻഡ് ഡെവലപർ 6, ഡാറ്റ അനലിസ്റ്റ് 4, ഡാറ്റ എൻജിനിയർ 4, ഇന്റഗ്രേഷൻ എക്സ്പേർട് 2, എമർജിങ് ടെക്നോളജീസ് എക്സ്പേർട് 3, മൊബൈൽ ആപ്ലിക്കേഷൻ ഡവലപർ 5, യുഐ/യുഎക്സ് ഡിസൈനർ 2 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 27. വിശദവിവരത്തിന് www.bankofbaroda.co.in/Careers.htm
കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ
കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ ഹെൽപ് ഡെസ്ക് കോ ഓർഡിനേറ്റർ 1, ജൂനിയർ ഹെൽപ് ഡെസ്ക് എക്സിക്യൂട്ടീവ് 1, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ 1 എന്നിങ്ങനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25. വിശദവിവരത്തിന്: www.itmission.kerala.gov.in.
ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റിൽ
കേരള സ്റ്റേറ്റ് സെന്റർ ഫോർ ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. എൻവയറോൺമെന്റൽ സ്പെഷ്യലിസ്റ്റ് - 1 , പ്രോക്യൂർമെന്റ് ഓഫീസർ - 1 , പ്രോജക്ട് എൻജിനീയർ - 1 , പ്രോജക്ട് അസിസ്റ്റന്റ് - 1 , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 1 , ഫിനാൻസ് ഓഫീസർ - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇൻവിടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്താണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.വിലാസം: കേരള സെന്റർ ഫോർ ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ്. നാലാം നില.കെഎസ്ആര്ടിസിബിൽഡിങ്.തമ്പാനൂർ തിരുവനന്തപുരം 695001 .
ദേശീയ ഹരിത ട്രൈബ്യൂണലിൽ അവസരം
വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. ട്രൈബ്യൂണലിന്റെ ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിലും പൂനെയിലെ വെസ്റ്റേൺ സോൺ ബെഞ്ചിലുമാണ് ഒഴിവുകളുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30. ഓഫീസ് അസിസ്റ്റന്റ് , ലൈബ്രേറിയൻ , സ്റ്റെനോഗ്രാഫർ - 6 , മൾട്ടി ടാസ്കിങ് സ്റ്റാഫ് , എൻവയറോൺമെന്റൽ റിസേർച്ചർ , ലീഗൽ റിസേർച്ചർ , കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഗ്രീൻ ട്രൈബ്യൂണലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം