സെവ്‌റോ: ലോകം ഒന്നടങ്കം കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ റഷ്യയിൽ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കുറിൽ ദ്വീപുകളിൽ റിക്ടർസ്കെയിൽ 7.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച് യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
അതേസമയം, ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല. എന്നാൽ ചെറിയ രീതിയിലുള്ള വേലിയേറ്റത്തെ കുറിച്ച് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഹവായി സംസ്ഥാനത്താണ് സുനാമി മുന്നറിയിപ്പുള്ളതായി യു.എസ് ഓഷ്യാനിക് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മറ്റൊരു ഏജൻസിയും സുനാമി കാരണം വിനാശം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹവായി, ജപ്പാന്‍, റഷ്യ, പസഫിക് ദ്വീപ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. വേലിയേറ്റ നിരപ്പിൽ നിന്നും 0.3മീറ്ററിന് മുകളിലായിരിക്കും. വലിയ തിരമാലകള്‍ ഉണ്ടാകുമെങ്കിലും സുനാമി സാദ്ധ്യത ഇല്ലെന്നും ജപ്പാന്‍ മെട്രോളജിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഇവർ മറ്റ് വിവരങ്ങളോ മുന്നറിയിപ്പോ നൽകിയില്ല. സെവ്‌റോ പട്ടത്തിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളിലായി 218 (135 മെെൽ)കി.മീറ്ററായാണ് സുനാമി സാദ്ധ്യതയുള്ളതായാണ് യു.എസ് അറിയിച്ചിരുന്നത്. 56.7 കി.മീ(35 മെെൽ) താഴ്ചയിലാണെന്നും യു.എസ് ജിയോളജിക്കൽ സർവെ വ്യക്തമാക്കുന്നു.