murder-case

ഗൂഡല്ലൂർ: കൊറോണ രോഗി എന്ന് വിളിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ മലയാളി ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിനേടു സ്വദേശിയായ ജ്യോതിമണിയെയാണ് പാലക്കാട് സ്വദേശിയായ ദേവദാസ്(40)കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഊട്ടി മാർക്കറ്റിലെ ഹോട്ടലിൽ ഇരുന്ന് ജ്യോതിലാലും സുഹൃത്തും ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹോട്ടൽ തൊഴിലാളിയായ ദേവദാസ് ഇവർക്കരികിലേക്ക് വരികയായിരുന്നു. സംസാരത്തിനിടയിൽ കേരളത്തിലേക്ക് പോയ കാര്യം ദേവദാസ് ഇവരോട് പറഞ്ഞു. ഇതോടെ ജ്യോതിമണി കൊറോണ ബാധിതനെന്ന് വിളിച്ച് ദേവദാസിനെ അധിക്ഷേപിക്കുകയായിരുന്നു.

തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രകോപിതനായ ദേവദാസ് ഹോട്ടലിൽ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ജ്യോതിമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.