flipkart

ബംഗളൂരു: ആമസോണിന് പിന്നാലെ പുതിയ ഓർഡറുകൾക്ക് തത്കാലം 'നോ" പറഞ്ഞ് ഫ്ളിപ്‌കാർട്ടും. രാജ്യത്ത് 21 ദിവസത്തെ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ അവശ്യസാധനങ്ങളുടെ ഓർഡർ മാത്രം സ്വീകരിക്കാനാണ് ഇന്ത്യൻ ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഈ രണ്ടു കമ്പനികളുടെയും തീരുമാനം. ഭക്ഷ്യ, ഹെൽത്ത്‌കെയർ ഉത്‌പന്നങ്ങൾക്കാണ് പ്രധാന്യം നൽകുക.