ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ഭാര്യ കാമിലയ്ക്ക്(72) രോഗബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഇരുവരും സ്കോട്‌ലൻഡിലെ ബാൽമൊറാലിലെ വീട്ടിലാണ് ഉള്ളത്.
തിങ്കളാഴ്ച രാത്രിയോടെയാണ് എഴുപത്തൊന്നുകാരനായ ചാൾസിന് രോഗം സ്ഥിരീകരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആറ് സ്റ്റാഫ് അംഗങ്ങളും ഇവർക്കൊപ്പം നിരീക്ഷണത്തിൽ കഴിയുകയാണ്. ആബർഡീൻഷയറിലുള്ള നാഷനൽ ഹെൽത്ത് സർവീസാണ് പരിശോധന നടത്തിയത്. അതേസമയം, ചാൾസ് രാജകുമാരന് എങ്ങനെയാണ് രോഗം പടന്നത് എന്ന് വ്യക്തമായിട്ടില്ലെന്ന് ക്ലാരൻസ് ഓഫീസ് അറിയിച്ചു.
Next in line to the throne, Prince Charles has tested positive for #COVID19: UK media (file pic) pic.twitter.com/QXlEcfNxpO
— ANI (@ANI) March 25, 2020
എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാൾസ്. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്ഞിയെ ബക്കിംങ് ഹാം കൊട്ടാരത്തിൽ നിന്ന് വിൻഡ്സർ കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.