kabul-gurudwara-attack

കാബൂൾ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും വിവരം. രാജ്യത്തെ ഹിന്ദു, സിഖ് ന്യൂനപക്ഷ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പ്രാദേശികസമയം ബുധനാഴ്ച രാവിലെ 7.45 നാണ് ആക്രമണമുണ്ടായത്. സുരക്ഷാസേനയുമായി ഏറ്റുമുട്ടിയതിനു ശേഷം ചാവേറുകൾ തോക്കുകളുമായി ഗുരുദ്വാരയിലേക്കു പ്രവേശിക്കുകയായിരുന്നു. സുരക്ഷാസേനയും അക്രമികളുമായുള്ള ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്. നാല് അക്രമികകൾ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ സ്പെഷൻ ഫോഴ്സ് അറിയിച്ചു ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ 150 ഓളം ആളുകൾ പ്രാർഥനയ്ക്കായി ഇവിടെയുണ്ടായിരുന്നു. കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ പങ്കില്ലെന്ന് അഫ്‍ഗാൻ മാദ്ധ്യമങ്ങൾക്കയച്ച സന്ദേശത്തിൽ താലിബാൻ അവകാശപ്പെട്ടു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.