capcicum

പകർച്ചവ്യാധികളുടെയും വേനൽക്കാല രോഗങ്ങളുടെയും കാലമായതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ പച്ച ക്യാപ്സിക്കം രോഗപ്രതിരോധത്തിന് ഉത്തമമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മുൻപന്തിയിലുള്ള ജീവകമായ വിറ്റാമിൻ സി ചുവപ്പും പച്ചയും ക്യാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട് . നമ്മുടെ ശരീരത്തിലേക്ക് ഇരുമ്പിന്റെ ശരിയായ ആഗിരണം സാദ്ധ്യമാക്കുന്നതിനും ജീവകം സി അത്യന്താപേക്ഷിതമാണ്.


പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് ശമനം നൽകാനും ക്യാപ്സിക്കത്തിന് കഴിവുണ്ട്. വിഷാംശങ്ങളെ പുറന്തള്ളിയും ക്യാപ്സിക്കം ശരീരത്തിന് സംരക്ഷണ കവചം തീർക്കുന്നുണ്ട്.


സാലഡുകളിൽ ചേർത്തോ കറികളിൽ ഉൾപ്പെടുത്തിയോ കഴിക്കാം. വിപണിയിൽ ലഭിക്കുന്ന ക്യാപ്സിക്കം വിഷാംശം ഇല്ലാത്തതെന്ന് ഉറപ്പാക്കുക. ഓർക്കുക, ആവശ്യമായ പരിചരണം ഉറപ്പാക്കിയാൽ വീടുകളിലും ക്യാപ്സിക്കം കൃഷി ചെയ്യാം.