allegator

കിഗാലി: ലോക്ക്ഡൗൺ ലംഘിച്ച് മീൻ പിടിക്കാൻ പോയ യുവാവിന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. റുവാണ്ടയിലെ തെക്കൻ പ്രവിശ്യയിലെ കമോൻയിയിലാണ് സംഭവം. വീട്ടിൽ തന്നെ തുടരണമെന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചിരുന്നെങ്കിലും അത് വകവയ്ക്കാതെ അടുത്തുള്ള നയബറോംഗോ നദിയിൽ മീൻ പിടിക്കവെയാണ് യുവാവിനെ മുതല ആക്രമിച്ച് കൊന്നത്. യുവാവിന്റെ ശരീരത്തിന്റെ ഭൂരിഭാഗവും മുതല ഭക്ഷിച്ചിരുന്നു. റുവാണ്ടയിലെ നദികളിൽ നരഭോജി മുതലകളുടെ സാന്നിദ്ധ്യം കൂടുതലാണ്. നദിക്കരയിലെത്തുന്ന നിരവധി പേരെ ഇവിടുത്തെ മുതലകൾ ആഹാരമാക്കിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ഞാറാഴ്ചയാണ് റുവാണ്ടയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ ഇതിനോടകം 40 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു.