marco

മിലാൻ : ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് അറ്റ്ലാന്റയുടെ ഗോൾ കീപ്പർ മാർക്കോ സ്പോർട്ടിയേലയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രോഗബാധിതനാകുന്ന 15-ാമത്തെ ഇറ്റാലിയൻ സെരി എ താരമാണ് മാർക്കോ. നേരത്തേ അറ്റലാന്റയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി മിലാനിലെത്തിയിരുന്ന സ്പാനിഷ് ലീഗ് ക്ളബ് വലൻസിയ താരങ്ങളിൽ പലർക്കും രോഗബാധയേറ്റിരുന്നു.ഫെബ്രുവരി 19ന് നടന്ന മത്സരം കാണാൻ 40000ത്തോളം പേർ ഗാലറിയിലുണ്ടായിരുന്നു.ഇവർ മത്സരശേഷം ഹോട്ടലുകളിലും ബാറുകളിലും ഇടകലർന്ന് ഇടപഴകിയതാണ് ഇറ്റലിയിൽ രോഗവ്യാപനത്തിന് ആക്കം കൂട്ടിയതെന്ന് കരുതുന്നു.

ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പർ പെപെ റെയ്നയ്ക്കും രോഗബാധയേറ്റതായി റിപ്പോർട്ടുകളുണ്ട്.