കൊച്ചി: കൊച്ചിയിൽ നിരോധനാജ്ഞയും ലോക്ക് ഡൗൺ നിർദ്ദേശങ്ങളും ലംഘിച്ച് പുറത്തിങ്ങിയവർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്ന് ഇരട്ടിയായി ഉയർന്നു. നിലവിൽ 263 പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തിട്ടുള്ളത്. ഇതിൽ കാൽനടയായി പുറത്തിറങ്ങിയ ആളും ഉൾപ്പെടും.രാവിലെ 30 പേർക്കെതിരെ നടപടി എടുത്ത് പൊലീസ് പുറത്തറങ്ങാൻ തയ്യാറെടുക്കുന്നവർക്ക് കർശന മുന്നറിപ്പ് നൽകിയിരുന്നു. എന്നാൽ, നിദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ആളുകൾ പുറത്തേക്ക് ഇറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിരവധിപ്പേരും സത്യവാങ്മൂലം നൽകി പൊലീസിനോട് സഹകരിച്ചിച്ചിട്ടുണ്ട്. പരിശോധനയിൽ ഒന്നിൽ കൂടുതൽ തവണ പിടിയിലായവരുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.