lkockdown

തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് മാത്രം1751 പേർക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് - 338 കേസുകൾ. ഇടുക്കിയിൽ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കാസർഗോഡ് ആണ് പിന്നിൽ. ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 66
തിരുവനന്തപുരം റൂറൽ - 138
കൊല്ലം സിറ്റി - 170
കൊല്ലം റൂറൽ - 106
പത്തനംതിട്ട - 43
കോട്ടയം - 208
ആലപ്പുഴ - 178
ഇടുക്കി - 214
എറണാകുളം സിറ്റി - 88
എറണാകുളം റൂറല്‍ - 37
തൃശൂർ സിറ്റി - 20
തൃശൂർ റൂറൽ -37
പാലക്കാട് - 19
മലപ്പുറം - 11
കോഴിക്കോട് സിറ്റി - 338
കോഴിക്കോട് റൂറല്‍ - 13
വയനാട് - 35
കണ്ണൂർ - 20
കാസര്‍ഗോഡ് -10