modi

ന്യൂഡൽഹി: കൊറോണയെ പിടിച്ചുകെട്ടാൻ വമ്പൻ സാമ്പത്തിക ഉത്തേജനത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചന. ഒന്നരലക്ഷം കോടിയുടെ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ സമ്പൂർണമായി ലോക്ക്ഡൗൺ ആകുമ്പോൾ അത് രാജ്യത്തിന്റെ സമ്പദ് ഘടനയ്‌ക്ക് നൽകുന്ന ആഘാതം വളരെ വലുതാണ്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

പ്രധാനമന്ത്രിയുമായി ധനകാര്യമന്ത്രി, റിസർവ് ബാങ്ക് ഗവർണർ എന്നിവർ ഇക്കാര്യം ചർച്ച ചെയ്‌തതായി ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഒരുപക്ഷേ 2.3 ലക്ഷം കോടിക്ക് മുകളിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കപ്പെട്ടേക്കാം എന്നും അനുമാനമുണ്ട്. ഈ ആഴ്‌ച അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപനം നടത്തിയേക്കും എന്നാണ് സൂചന.