coronavirus-

മാഡ്രിഡ്:കൊറോണ കൂട്ടക്കുരുതി തുടരുന്ന സ്പെയിനിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 738 പേർകൂടി മരണമടഞ്ഞു. ഇതോടെ ചൈനയെ മറികടന്ന് രാജ്യത്തെ മൊത്തം മരണം 3434 ആയി ഉയർന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി രാജ്യം സമ്പൂർണ ലോക്കൗട്ടിൽ ആയിട്ടും മഹാമാരി പടർന്നു പിടിക്കുകയാണ്. 48000ത്തോളം പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. സ്പെയിനിന്റെ തലസ്ഥാനമേഖലയായ മാഡ്രിഡിലാണ് മരണം ഏറ്റവും കൂടുതൽ- 1825. ആശുപത്രികളിൽ രോഗികൾ നിറഞ്ഞു കവിയുകയാണ്. സൈന്യം രാജ്യത്തെ ഏറ്റവും വലിയ താൽക്കാലിക ആശുപത്രി സജ്ജമാക്കുകയാണ്. 1,​500 കിടക്കകൾ തയ്യാറാക്കിക്കഴിഞ്ഞു. പൂർത്തിയാകുമ്പോൾ 5000 കിടകകൾ ഉണ്ടാവും.

ചൈനയിൽ 3281 പേരാണ് മരിച്ചത്. കൊറോണ മരണം ഏറ്റവും കൂടുതൽ ഇറ്റലിയിലാണ് - 5600. ഈ മൂന്ന് രാജ്യങ്ങൾ കഴിഞ്ഞാൽ അമേരിക്കയിലാണ് കൊറോണ രൂക്ഷമാകുന്നത്..