police

കൊൽക്കത്ത: കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ അവഗണിച്ച നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിർദേശങ്ങൾ കാറ്റിൽപറത്തിയതിന് കേരളത്തിലടക്കം നിരവധിപേരെ കസ്‌റ്റഡിയിലെടുമെടുത്തു. ഇപ്പോഴിതാ കൊൽക്കത്തയിലും സമാനമായ അനുഭവം പൊലീസിന് നേരിടേണ്ടി വന്നിരിക്കുകയാണ്. ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്‌തതിന് സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കി ഉദ്യോഗസ്ഥനു മേൽ രക്തം തെറിപ്പിച്ച യുവതിയെ പൊലീസ് അറസ്‌റ്റു ചെയ്‌തു.

WTF this DESPICABLE Woke #COVIDIOT when stopped by police abused & spit on Kolkata Police Cop 😠😡 #COVIDIDIOTS #COVIDIOTS #coronavirusindia #21daylockdown pic.twitter.com/Q1P8RcVtZw

— Rosy (@rose_k01) March 25, 2020

കൊൽക്കത്തയിലെ പി.എൻ.ബിയിൽ ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംഭവം നടന്നത്. കാറിൽ സുഹൃത്തിനൊപ്പം വന്ന യുവതിയെ പൊലീസ് സംഘം ചോദ്യം ചെയ്‌തു. മരുന്ന് വാങ്ങാൻ വന്നതെന്നാണ് ആദ്യം ഇവർ പറഞ്ഞത്. തുടർന്ന് പ്രിസ്ക്രിപ്‌ഷൻ ചോദിച്ചതോടെ യുവതി പൊലീസിനോട് തട്ടികയർക്കുകയായിരുന്നു. കൂടാതെ ശരീരത്തിൽ മുമ്പുണ്ടായിരുന്ന മുറിവിൽ നിന്ന് രക്തം വരുത്തിയ ഇവർ അത് പൊലീസ് ഉദ്യോഗസ്ഥന്റെ ഷർട്ടിൽ തെറിപ്പിക്കുകയും ചെയ്‌തു. ഇവർക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.