കൊട്ടാരക്കര: ലോക് ഡൗൺ വ്യവസ്ഥകൾ പാലിക്കാതെ ആളെക്കൂട്ടി വീട്ടിൽ മകളുടെ വിവാഹ ചടങ്ങുകൾ നടത്തിയ റിട്ട.ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. വെട്ടിക്കവല കൊച്ചുപടിഞ്ഞാറ്റതിൽ വീട്ടിൽ ജി. രാജേന്ദ്രനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെട്ടിക്കവലയിലെ രാജേന്ദ്രന്റെ വീട്ടിൽ വച്ച് സദ്യ സഹിതം വിവാഹ ചടങ്ങുകൾ നടന്നത്. 35 പേർ വിവാഹത്തിൽ പങ്കെടുത്തതായാണ് പൊലീസ് കേസിൽ രേഖപ്പെടുത്തിയത്. നൂറിലേറെപ്പേർ ഉണ്ടായിരുന്നതായാണ് വിവരം.