plane

15 ലക്ഷത്തിലേറെ രൂപ നല്‍കി സ്വകാര്യ ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങി അമേരിക്കയിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക രാഷ്‌ട്രങ്ങള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും പലരും ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയിലാണ് അമേരിക്കയിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് സ്വകാര്യ ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നത്. അമേരിക്കയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും 1000 ലേറെ ആളുകള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയിലുളള ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഭീമമായ തുക നല്‍കി സ്വന്തം നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നത്. അമേരിക്കയില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ജറ്റ് വിമാന സര്‍വീസ് തിരഞ്ഞെടുത്തത്. എന്നാല്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ വൈകാതെ നിര്‍ത്തലാക്കുമെന്നാണ് സൂചന. ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊറോണ വൈറസ് വ്യാപനം തടയാന്‍ യാത്രകള്‍ ഒഴിവാക്കി വീട്ടിലിരിക്കുക എന്നതാണ് ഏക മാര്‍ഗം. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് അമേരിക്കയിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്നത്.