mj

ലോസാഞ്ചലസ്: പ്രകൃതി ദുരന്തങ്ങൾ എന്നെങ്കിലുമൊരിക്കൽ മനുഷ്യരാശിയെ തുടച്ചുമാറ്റുമെന്ന് പോപ്പ് ഇതിഹാസം മൈക്കൾ ജാക്‌സൺ ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. ജാക്‌സന്റെ ബോഡിഗാർഡ് ആയി വർഷങ്ങളോളം പ്രവർത്തിച്ച മാറ്റ് ഫിഡ്ഡസ് ആണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പലപ്പോഴും മൈക്കൾ ജാക്‌സൺ മുഖാവരണം അണിഞ്ഞിരുന്നതിനു തന്നെ കാരണം അദൃശ്യനായ വൈറസുകളെ ഭയപ്പെട്ടിരുന്നതുകൊണ്ടാണെന്നും മാറ്റ് ഫിഡ്ഡസ് പറയുന്നു.

എം.ജെ പലപ്പോഴും പറയുമായിരുന്നു, ചില സൂക്ഷ്‌ജീവികൾ എപ്പോൾ വേണമെങ്കിലും മനുഷ്യരാശിയെ തുടച്ചുമാറ്റിയേക്കാം എന്ന്. മുഖാവരണം അണിയുന്നത് പരിഹാസങ്ങൾക്ക് പാത്രമാകില്ലേ എന്ന് ഞാൻ ജാക്‌സണോട് ചോദിക്കാറുണ്ടായിരുന്നു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. 'ആർക്കെങ്കിലും ഒരു രോഗം പരത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വയം രോഗിയാകാനും എനിക്ക് ആഗ്രമില്ല. എന്റെ ആരാധകർ കഷ്‌ടപ്പെടാൻ പാടില്ല. എപ്പോഴും ആരോഗ്യവാനായി ഇരിക്കണം. ഓരോ ദിവസവും പലരെയും ഞാൻ കണ്ടുമുട്ടാറുണ്ട്. അവർക്കെല്ലാം എന്നിൽ നിന്ന് എന്താണ് പകർന്നു കിട്ടുന്നതെന്ന് അറിയാൻ കഴിയില്ലല്ലോ'.

അന്ന് എം.ജെയുടെ വാക്കുകൾ ആരും കാര്യമായി എടുത്തില്ല. അദ്ദേഹത്തിന്റെ ജീവിത രീതികളും ചിട്ടകളും ചിലർക്ക് പരിഹാസ്യമായിരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ സ്‌റ്റാർ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ കൂടിയായിരുന്നു എന്ന് അന്നും ഇന്നും എനിക്കറിയാം'-മാറ്റ് ഫിഡ്ഡസിന്റെ വാക്കുകൾ.