വിശപ്പിന്റെ വേഗത.. കൊല്ലത്തെ തെരുവുകളിൽ ജീവിക്കുന്നവരുടെ വിശപ്പ് മാറ്റുന്നത് മുടങ്ങാതെ അവരെ തേടി പൊതിച്ചോറുമായി എത്തുന്നവരാണ്. കൊറോണ കാലത്തെ ലോക്ക് ഡൗൺ വന്നിട്ടും ആ വരവ് നിലച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് ചോറ് പൊതിയുമായി വാഹനം എത്തിയപ്പോഴുള്ള ഓട്ടമാണ് ചിത്രത്തിൽ. കൊല്ലം ക്യു. എ. സി റോഡിൽ നിന്നുള്ള കാഴ്ച