bank

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനതെ തുടർന്ന് ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകൾ അടച്ചിടുമെന്ന് സൂചന. ഇന്ത്യ ടുഡെ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അഞ്ച് കിലോ മീറ്ററിനുളളിൽ ഒരു ബാങ്ക് മാത്രം തുറന്നിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയയുന്നത്.ബാങ്ക് ജീവനക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് നടപടിയെന്നും ഇന്ത്യ ടുഡെ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാർക്ക് ഓണ്‍ലെെൻ രംഗത്തും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും അറിവുകുറവാണ്. ഈ കാരണത്താൽ കൂടുതൽ ബാങ്കുകൾ തുറന്നിരിക്കുക ഗ്രാമ പ്രദേശങ്ങളിലായിരിക്കും.എന്നാൽ ബാങ്കുകൾ അടച്ചിടാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അധിക‌ൃതർ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. റിപ്പോർട്ട് പ്രകാരം ബാങ്ക് അടച്ചിടുന്ന കാര്യം ജനങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം വൈറസ് വ്യാപനം നേരിടാൻ പാവപ്പെട്ടവർക്ക് ബങ്കുകൾ വഴി നേരിട്ട് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാ‌‌‌ർ അറിയിച്ചു.