covid-food

വിശപ്പിന്റെ മുറവിളി...കൊറോണ വ്യാപനം തടയുവാൻ ഭാരതത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് വീടില്ലാത്തതിനാൽ കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ വാസമുറപ്പിച്ച കൂലിപ്പണിക്കാരായ ആളുകൾക്ക് പൊതിച്ചോറുമായെത്തിയ ചുങ്കം സ്വദേശി നിസാർ അകലംപാലിച്ച് നിൽക്കുവാൻ ആവശ്യപ്പെടുന്നു. നഗരത്തിൽ പഴക്കച്ചവടം നടത്തുന്ന നിസാറിന്റെ അടുക്കൽ പലരും ആഹാരം ചോദിച്ചെത്തിയതിനെത്തുടർന്ന് വീട്ടിൽ നിന്നും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയാണിദ്ദേഹം