ഞങ്ങളുടെ വക ഇതിരിക്കട്ടെ... ലോക്ക് ഡൗൺ നിയന്ത്രണം കൂടുതൽ കടുപ്പിച്ചതിന്റെ ഭാഗമായി വാഹനത്തിൽ റോഡ് ചുറ്റുന്ന പൊലീസ്, റോഡിൽ മാദ്ധ്യമ ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോൾ നിറുത്തി കുശലം പറയുക മാത്രമായിരുന്നില്ല; 'ഇടക്കാലാശ്വാസ'മായി രണ്ടു മൂന്നു പായ്ക്കറ്റ് ബിസ്കറ്റും കൈമാറി. ഇന്നലെ ഉച്ചയോടെ കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം.