തിരുവനന്തപുരം : ചാക്ക-കരിക്കകം റോഡിൽ റെയിൽവേ പാലത്തിനു സമീപമുള്ള പല സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ല. ഇരുട്ടിന്റെ മറവിൽ ചാക്കിൽ കെട്ടിയ കോഴിവേസ്റ്റ് സാമൂഹ്യവിരുദ്ധർ പാർവതിപുത്തനാറിൽ തള്ളുന്നതായി പരാതി. ഒരാഴ്ചയായി പരിസരവാസികൾക്ക് വീട്ടിൽപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിൽ ദുർഗന്ധത്താൽ വീർപ്പുമുട്ടി കഴിയുകയാണ്. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സമീപവാസികൾ അഭ്യർത്ഥിക്കുന്നു.