വാഷിംഗ്ടൺ: ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ വിശപ്പനുഭവിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് താങ്ങായി നടി ആഞ്ജലീന ജോളി. സ്‌കൂളുകൾ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാൻ ഏഴരക്കോടി രൂപയാണ് (1 മില്യൻ ഡോളർ) നടി സംഭാവന നൽകിയത്. നോ കിഡ് ഹംഗ്രി എന്ന സംയുക്ത സംഘടനയ്ക്കാണ് തുക കൈമാറിയത്.
കൊറോണ വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായങ്ങളുമായി ഹോളിവുഡ് താരങ്ങളായ റിഹാന, അർണോൾഡ് ഷ്വാസ്‌നഗർ, റയാൻ റെയ്‌നോൾഡ്സ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.