lpg

ന്യൂഡൽഹി: കൊറോണ ദുരിതാശ്വാസത്തിനായുള്ള കേന്ദ്ര പാക്കേജ് അനുസരിച്ച് ഉജ്ജ്വൽ പദ്ധതി ഉപഭോക്താക്കളായ 8.3കോടി ബി. പി. എൽ കുടുംബങ്ങൾക്ക് മൂന്നുമാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടർ ലഭിക്കും.

 സ്വയം സഹായഗ്രൂപ്പുകൾക്ക് 20ലക്ഷം

 63 ലക്ഷം വനിതാ സ്വയംസഹായ ഗ്രൂപ്പുകൾക്ക് 20 ലക്ഷം രൂപ വരെ കൊലാറ്ററൽ സൗജന്യ വായ്പ (രേഖകളില്ലാതെ നൽകുന്ന ബാങ്ക് വായ്പ. നിലവിൽ ഇത് 10 ലക്ഷം)

ഇ.പി.എഫ് വിഹിതം

കേന്ദ്രം അടയ്‌ക്കും

 തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഇ. പി. എഫ് വിഹിതം (12%+12%) മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ അടയ്‌ക്കും. നൂറ് തൊഴിലാളികൾ വരെയുള്ള, അവരിൽ 90 ശതമാനത്തിനും 15,000 രൂപയിൽ താഴെ മാസ ശമ്പളവുമുള്ള കമ്പനികൾക്കാണ് ആനുകൂല്യം. 80 ലക്ഷം ജീവനക്കാർക്കും നാലു ലക്ഷം തൊഴിലുടമകൾക്കും നേട്ടം.

ഇ.പി.എഫ് നിക്ഷേപത്തിന്റെ 75 ശതമാനം തിരിച്ചടവില്ലാതെ പിൻവലിക്കാം (75% അല്ലെങ്കിൽ മൂന്നുമാസത്തെ ശമ്പളം ഏതാണോ കുറവ് ). ഇതിന് ഇ.പി.എഫ് ചട്ടം ഭേദഗതി ചെയ്യും. 4.8 കോടി ജീവനക്കാർക്ക് നേട്ടം.

 ക്ഷേമനിധിയിലെ 31,000 കോടി രൂപ ഉപയോഗിച്ച് നിർമ്മാണ തൊഴിലാളികളെ സഹായിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം. 3.5 കോടി ക്ഷേമനിധി അംഗങ്ങൾക്ക് നേട്ടം.

കൊറോണാ സ്‌ക്രീനിംഗ്, ടെസ്‌റ്റുകൾ, പ്രതിരോധം എന്നിവയ്‌ക്ക് ജില്ലാ മിനറൽ ഫണ്ടുകൾ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം.