ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലായിരിക്കുമ്പോൾ കുട്ടികളുടെ വിശപ്പകറ്റാൻ ഏഴരക്കോടി രൂപ സംഭാവന നൽകി ഹോളിവുഡ് താരം ആഞ്ജലീന ജോളി. നോ കിഡ് ഹംഗ്രി എന്ന സംയുക്ത സംഘടനയ്ക്കാണ് പണം നൽകിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളുകൾ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാത്ത നിരവധി കുഞ്ഞുങ്ങൾ ജീവിക്കുന്നുണ്ടെന്ന് പറഞ്ഞ താരം അമേരിക്കയിൽ തന്നെ അത്തരത്തിൽ 22 മില്യൺ കുട്ടികളുണ്ടെന്ന് ചില കണക്കുകൾ പറയുന്നതായും വെളിപ്പെടുത്തി. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങൾക്ക് താങ്ങാകാനാണ് ഈ പണമെന്നും ഒരു വിദേശ മാദ്ധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു.