-iragartze-fernandez

ബിൽബാവോ: കളിക്കളത്തിൽ അപകടകരമാം വിധം ഫൗൾ ചെയ്യുന്നവരെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുന്ന അതേ ജാഗ്രതയോടെ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന് മാർച്ചിംഗ് ഓർഡർ നൽകി ജനങ്ങളെ രക്ഷിക്കാൻ മുൻപന്തിയിലുള്ള പ്രമുഖ സ്‌പാനിഷ് വനിതാ ഫുട്ബാൾ റഫറിയും നേഴ്സുമായ ഇരാഗർറ്ര്‌സേ ഫെർ‌ണാണ്ടസിന് കൈയടിക്കുകയാണ് കായിക ലോകം. ബിൽബാവിയിലെ ഹെൽത്ത് സെന്ററിൽ അഞ്ച് വർഷമായി നേഴ്സായി സേവനം ചെയ്യുന്ന ഈ ഇരുപത്തിയാറുകാരി രോഗികളായെത്തുന്നവർക്ക് കരുതലും ശുശ്രൂഷയും നൽകി സദാസമയവും രംഗത്തുണ്ട്.കൊറോണ ഏറ്രവും നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. വനിതകളുടെ ലാലിഗ മത്സരങ്ങൾ ഉൾപ്പെടെ നിയന്ത്രിച്ചിട്ടുണ്ട് ഇരാഗർറ്ര്‌സേ.