ന്യൂയോർക്ക്: കൊറോണ ഭീതിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും പുറത്തിറങ്ങി നടക്കുന്നവരെ വീട്ടിൽ ഇരുത്താൻ പുതിയ ഓഫറുമായി പോൺ ഹബ്. വീട്ടിൽ ഇരിക്കുന്നവർക്ക് സൗജന്യമായി പോൺ വീഡിയോ കാണാൻ സൗകര്യമൊരുക്കുകയാണ് പോൺ ഹബ് വെബ്സൈറ്റ്. ലോകത്ത് എല്ലായിടത്തും പ്രീമിയം സൗജന്യമാക്കി. നേരത്തെ ഇറ്റലിയിൽ കമ്പനി സൗജന്യമായി വീഡിയോ കാണാൻ അവസരം നല്‍കിയിരുന്നു. ഫ്രീ പ്രീമിയം നല്‍കുന്നതിലൂടെ ആളുകളെ വീട്ടിലിരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇന്ത്യയിൽ വെബ്‌സൈറ്റ് നിരോധിച്ചതിനാൽ സൗജന്യം ഉപയോഗിക്കാനാകില്ല. 30 ദിവസത്തേക്കാണ് സൗജന്യം. പകർച്ചവ്യാധി വ്യാപിക്കുന്ന ഘട്ടത്തിൽ ലൈംഗിക സംതൃപ്തിക്കായി സ്വയംഭോഗമാണ് നല്ലതെന്നും കമ്പനി പറയുന്നു. കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തെ സമുദ്ര മലിനീകരണത്തിനെതിരെയും പോൺഹബ് പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. നേരത്തെ കൊറോണയെത്തുടർന്ന് ജപ്പാനിൽ പിടിച്ചിട്ട കപ്പലിലെ യാത്രക്കാർക്കും സൗജന്യമായി പോൺ കാണാനുള്ള സൗകര്യം മറ്റൊരു വെബ്‌സൈറ്റ് നല്‍കിയിരുന്നു. കൊറോണയെ തുടർന്ന് നിരവധി രാജ്യങ്ങൾ ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്.