
മെയിൻലാൻഡ്: ചൈനയിൽ മൂന്ന് ദിവസത്തിനുളളിൽ ആദ്യത്തെ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തു.രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിവന്ന 54 പേർക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവ്വീസുകളും കർശനമായി നിർത്തിവയ്ക്കാനും ചൈനീസ് സർക്കാർ ഉത്തരവിറക്കി. മറ്റു രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവരാണ് കൊറോണ വൈറസ് വ്യാപനത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഈ കാരണത്താലാണ് അന്താരാഷ്ട്രവിമാന സർവ്വീസുകൾ ചൈനയിൽ നിർത്തിവച്ചത്.രാജ്യത്ത് എത്തുന്നവർ നിരീക്ഷണത്തിൽ തുടരേണ്ടത് കർശനമാക്കിയിട്ടുണ്ട്. 55 പുതിയ കേസുകളാണ് ചൈനയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നിലവിൽ 81,340 കൊറോണ കേസുകൾ ചൈനയിലെ മെയിൻലാൻഡിൽ മാത്രമായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോർട്ട് ചെയ്ത പുതിയ കൊറോണ കേസുകളെല്ലാം വിദേശത്ത് നിന്ന് എത്തിയവരിലാണ്. രാജ്യത്ത് വൈറസ് ബാധ നിയന്ത്രണ വിദ്ധേയമായെന്ന് ആശ്വസിക്കുന്നതിനിടെ പുതിയ കേസുകൾ വർദ്ധിക്കുന്നത് ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് 24000 ത്തിൽ അധികം പേർക്കാണ് ലോകത്താകമാനം ജീവൻ നഷ്ടപ്പെട്ടത്.