psc

തിരുവനന്തപുരം: പബ്ളിക് റിലേഷൻസ് വകുപ്പിലേക്ക് പി.എസ്.സി നടത്തിയ അസിസ്‌റ്റന്റ് ഇൻഫർമേഷൻ ആഫീസർ തസ്‌തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. പ്രമാണ പരിശോധനയുടെ അവസാനദിനം മാർച്ച് 26 ആണെന്ന് നിശ്‌ചയിച്ച കേരള പി.എസ്.സിയുടെ നടപടിയാണ് ഉദ്യോഗാർത്ഥികളുടെ ആശങ്കയ്‌ക്ക് കാരണം. പ്രായോഗിക പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യാൻ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ സർട്ടിഫിക്കറ്റുകൾ അറ്റസ്‌റ്റ് ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇവരെ വലയ്‌ക്കുന്നത്.

പതിനായിരക്കണക്കിനോളം വരുന്ന അപേക്ഷകർ ഇതുകൊണ്ടുതന്നെ തങ്ങളുടെ അവസരം നഷ്‌ടപ്പെടുമോയെന്ന ആശങ്കയിലാണ്. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ട തീയതി മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ നിരവധിപേർ പി.എസ്.സി ചെയ‌മാൻ അടക്കം പരാതി നൽകി കഴിഞ്ഞു.